video
play-sharp-fill

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വെള്ളിയാഴ്ച

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വെള്ളിയാഴ്ച

Spread the love

 

 

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ശിവരാത്രി ആഘോഷം നടക്കും. തന്ത്രി കണ്ഠര് മോഹനരുടെ കാർമ്മികത്വത്തിൽ രാവിലെ 9.30ന് മഹാദേവനും വടക്കുംനാഥനും കളഭാഭിഷേകം,

ചതുശ്ശതം നിവേദ്യം, വൈകുന്നേരം 5.30ന് പ്രദോഷപൂജ, ഋഷഭ വാഹനം എഴുന്നള്ളിപ്പ്, നാമജപ പ്രദക്ഷിണം, രാത്രി ഒൻപതിന്‌ ഘൃതധാര, ബ്രാഹ്മണസമൂഹത്തിന്റെ രുദ്രജപം എന്നിവ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ഏഴു മുതൽ ഒൻപതു വരെ ദർശന പ്രാധാന്യമുള്ള മഹാദേവന്റെ സ്വയംഭൂ ദർശനം. ശിവരാത്രി മണ്ഡപത്തിൽ രാത്രി 8.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനമേളയും ഉണ്ടാകും