ബ്രേക്കിന് പകരം ഭാര്യ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി; ഭര്‍ത്താവ് ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ കടകളിലേക്ക് പാഞ്ഞുകയറി; ബേക്കറി ജീവനക്കാരന് പരിക്ക്

Spread the love

തലശേരി: ചൊക്ലിയില്‍ നിയന്ത്രണംവിട്ട കാര്‍ കടകളിലേക്ക് പാഞ്ഞുകയറി ബേക്കറിയിലെ ജീവനക്കാരന് പരിക്കേറ്റു.

video
play-sharp-fill

ബേക്കറി ഉള്‍പ്പടെ മൂന്നോളം കടകളില്‍ നാശനഷ്ടമുണ്ടായി.
ചൊക്ലി കാഞ്ഞിരത്തിന്‍ കീഴിലായിരുന്നു അപകടം.

ഭാര്യയെ ഭര്‍ത്താവ് ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്രേക്കിന് പകരം ഭാര്യ ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടിയതോടെ ഡിവൈഡറും ഫുട്പാത്തും കടന്ന് കാര്‍ സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചായിരുന്നു ഡ്രൈവിങ് പഠിത്തം. ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.