
പേട്ട: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതി പിടിയില്‍.
കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങി കിടന്ന കുഞ്ഞിന് ആണ് കാണാതായത്. പിന്നീട് ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷമാണു കുഞ്ഞിനെ കണ്ടെത്തിയത്.
ഇവർ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെ ആയുളള ഒരു ഓടയില്‍ നിന്നുമാണ് കുഞ്ഞിനെ കിട്ടിയത്. ബീഹാർ സ്വദേശികളുടെ മകളായിരുന്നു കുഞ്ഞ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ ഇയാള്‍ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്. പേട്ട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും.
പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികള്‍ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതി പിടിയിലായിരിക്കുന്നു എന്ന വാർത്ത പൊലീസ് ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്.
ഡിസിപി നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് പ്രതി പിടിയിലായിരിക്കുന്നത്.



