Spread the love

കോഴിക്കോട് : കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ വെന്തു മരിച്ചു.ബൈക്ക് പൂർണമായും കത്തി നശിച്ചു.

video
play-sharp-fill

സൗത്ത് കൊടുവള്ളിയിൽ ഞാറാഴ്ച്ച പുലർച്ചെ 4.45 ഓടെയാണ് അപകടം നടന്നത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, മൃതദേഹങ്ങൾ കത്തികരിഞ്ഞ നിലയിലായിരുന്നു.

അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group