video
play-sharp-fill

കുമരകം ജെട്ടിത്തോട്ടിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; വക്കീൽ ഗുമസ്തനെന്ന് സംശയം

കുമരകം ജെട്ടിത്തോട്ടിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി; വക്കീൽ ഗുമസ്തനെന്ന് സംശയം

Spread the love

 

കുമരകം : കുമരകം ജെട്ടിത്തോട്ടിൽ ചാടിയ ആളുടെ മൃതദേഹം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി കണ്ടെടുത്തു. ഇന്ന് 11.45 നാണ് അപരിചിതനായ മധ്യവയസ്കൻ സെൻ്റ് പീറ്റേഴ്സ് സ്കൂളിന് സമീപത്തെ കലുങ്കിനരികിൽ നിന്നും തോട്ടിലേക്ക് ചാടിയത്.

കുമരകം പോലീസ് നടത്തിയ അന്വേഷണത്തിൽ കോടതിയലെ കേസ് ഫയലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും ഇയാൾ വക്കീൽ ഗുമസ്തനാണെന്ന് കണ്ടെത്തി . ഒരു വക്കീലിൻ്റെ ഫോൺ നമ്പരും ലഭിച്ചു. നാഗമ്പടം ഔട്ട്ലറ്റിൽ നിന്നും ഇന്ന് മദ്യം വാങ്ങിയ ബില്ലും തിരച്ചലിൽ കണ്ടെത്തി. ഫയർഫോഴ്സ് എത്തി 10 മിനിറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇയാൾ ഏറ്റുമാനൂർ കോടതിയിലെ ഗുമസ്തനാണെന്നും വാഴൂർ സ്വദേശിയാണെന്നും ഉദ്ദേശം 55 വയസ് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group