video
play-sharp-fill

പുത്തൂര്‍ സഹകരണ ബാങ്കിലെ പണം തട്ടല്‍; സെക്രട്ടറിയും ബോര്‍ഡ് അംഗവും കുറ്റക്കാരെന്ന് കണ്ടെത്തല്‍; പ്രതികള്‍ക്ക് 3 വര്‍ഷം കഠിനതടവും 3,30,000 രൂപ പിഴയും

പുത്തൂര്‍ സഹകരണ ബാങ്കിലെ പണം തട്ടല്‍; സെക്രട്ടറിയും ബോര്‍ഡ് അംഗവും കുറ്റക്കാരെന്ന് കണ്ടെത്തല്‍; പ്രതികള്‍ക്ക് 3 വര്‍ഷം കഠിനതടവും 3,30,000 രൂപ പിഴയും

Spread the love

തൃശൂർ: പുത്തൂർ സഹകരണ ബാങ്കിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തി.

ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി അംഗമായിരുന്ന ഓമന ജോണി എന്നിവരാണ് കുറ്റക്കാർ. പ്രതികള്‍ക്ക് 3 വർഷം കഠിനതടവിനും 3,30,000 രൂപ വീതം പിഴയും ശിക്ഷയായി കോടതി വിധിച്ചു.

2002-ലാണ് സംഭവം. പുത്തൂർ സഹരണ ബാങ്കില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവർക്ക് നല്‍കാൻ ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ആയിരുന്നു ബാങ്കില്‍ നിന്നും പണാപഹരണം നടത്തിയത്. ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി അംഗമായിരുന്ന ഓമന ജോണി എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനില്‍ ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് സുരേഷിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. സ്ഥിരനിക്ഷേപം നടത്തിയ ആളുകള്‍ക്ക് വിതരണം ചെയ്യാൻ ബാഗ് മേടിച്ചു എന്ന് കാണിച്ച്‌ വ്യാജബില്ലുണ്ടാക്കി 88,000 രൂപ തട്ടിയെടുത്തെന്നാണ് കോടതി കണ്ടെത്തിയത്.

ഓമന ജോണിയാണ് തനിക്ക് പരിചയമുള്ള ഒരു ബാഗ് നിർമാണ ഷോപ്പിന്റെ വ്യാജ ബില്‍ ഹാജരാക്കിയത്. വിജിലൻസിനു വേണ്ടി പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി.