video
play-sharp-fill

ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം; ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടികൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കാതെ റെയിൽവേ

ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം; ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടികൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കാതെ റെയിൽവേ

Spread the love

ഏറ്റുമാനൂർ: ദൂരയിടങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് യാത്ര സൗകര്യമൊരുക്കി എല്ലാ വർഷവും ഏറ്റുമാനൂർ സ്റ്റേഷനിൽ പ്രമുഖ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കാറുള്ളതാണ്.

എന്നാൽ ഇത്തവണ ഒരു തീവണ്ടിക്ക് പോലും പ്രത്യേകമായി സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

പ്രമുഖ പ്രാദേശിക ഉത്സവങ്ങൾക്കും, പള്ളിപെരുന്നാളിനും ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ അനുവദിക്കുന്നത് മുൻകാലങ്ങളിൽ പതിവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ വർഷം പ്രശസ്തമായ ഏറ്റുമാനൂർ ഉത്സവത്തിന് സ്റ്റോപ്പ്‌ നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത്ത് കുമാർ, ഷിനു എം എസ് എന്നിവർ അഭിപ്രായപ്പെട്ടു.

കഠിനമായ ചൂട് പോലും വകവെയ്ക്കാതെ പതിനായിരങ്ങളാണ് പ്രായഭേദമന്യേ രാവും പകലും ഏറ്റുമാനൂരിൽ ഈ വർഷം ദർശനം നടത്താൻ എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ നിന്നും മലബാർ മേഖലയിൽ നിന്നും ഏഴരപൊന്നാന ദർശനത്തിനും ആറാട്ടിനും എത്തുന്ന ഭക്തജനങ്ങൾക്കായി ഏറ്റുമാനൂരിൽ ഗതാഗത സൗകര്യമൊരുക്കാതിരുന്നത് വീഴ്ചയായി വിലയിരുത്തുന്നതായും ഇവർ പറഞ്ഞു.

അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെട്ട ഏറ്റുമാനൂർ സ്റ്റേഷൻ്റെ ഗുണങ്ങൾ പൂർണ്ണമായും യാത്രക്കാരിലേയ്ക്ക് എത്തണമെങ്കിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനിവാര്യമാണ്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെയും വിപുലമായ പാർക്കിംഗ് ഏരിയയുടെ പണികൾ പുരോഗമിക്കുകയാണ്. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. അധികമായി സ്ഥാപിക്കുന്ന റൂഫുകളും ഇരിപ്പിടങ്ങളുമായിട്ടുണ്ട്.

റിസർവേഷൻ കോച്ചുകൾ കൂടുതലുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രം കരാറുകാരെ പിന്തിരിപ്പിക്കാൻ കാരണമാകും.

രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ ഇല്ലാത്തത് കടുത്ത യാത്രാക്ലേശമാണ് സമ്മാനിക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം അഭിപ്രായപ്പെട്ടു. ഉച്ചതിരിഞ്ഞ് 3.15 നുള്ള പരശുറാം എക്സ്പ്രസ്സാണ് ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ ട്രെയിൻ. മലബാർ വഞ്ചിനാട് എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനിവാര്യമാണെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്ക് തിരുവനന്തപുരം പോയി മടങ്ങുന്നതിന് കോട്ടയം റെയിൽവേ സ്റ്റേഷനെയാണ് ഈരാട്ടുപേട്ട പാലാ, വയല, കുറവിലങ്ങാട്, പേരൂർ, കിടങ്ങൂർ അടക്കമുള്ള ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ പോലും നിലവിൽ ആശ്രയിക്കുന്നത്.

എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ സി എച്ച് കുട്ടികളുടെ ആശുപത്രി, ഐ ടി ഐ, ബ്രില്ലിന്റ് കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരവധി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നിരവധി തീർത്ഥാടന കേന്ദങ്ങളും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ്റെ സമീപം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് റെയിൽവേ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.