video
play-sharp-fill

നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍; കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ്; ഔദ്യോഗിക പ്രഖ്യാപനം പി ജെ ജോസഫ് നടത്തും

നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍; കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ്; ഔദ്യോഗിക പ്രഖ്യാപനം പി ജെ ജോസഫ് നടത്തും

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്.

സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് നടത്തും. നാലുപതിറ്റാണ്ടിന് ശേഷമാണ് ലോക്‌സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോർജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എംപിയുമായ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.