play-sharp-fill
മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രികയുടെ മനോഹാരിതയ്ക്കിന്ന് അൻപത്തെട്ടിന്റെ യുവത്വം:

മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രികയുടെ മനോഹാരിതയ്ക്കിന്ന് അൻപത്തെട്ടിന്റെ യുവത്വം:

 

കോട്ടയം: 1959 -ലാണ് അക്കിനേനി നാഗേശ്വര റാവുവും ജമുനയും അഭിനയിച്ച “ഇല്ലരികം ” എന്ന തെലുഗു സിനിമ ആന്ധ്രപ്രദേശിൽ റിലീസ് ചെയ്യുന്നത്.
റെക്കോർഡ് കളക്ഷൻ
നേടിയ ഈ ചിത്രം നിർമ്മിച്ചത് എ.വി. സുബ്ബാറാവു എന്ന നിർമ്മാതാവായിരുന്നു.
വെമ്പട്ടി സദാശിവബ്രഹ്മത്തിന്റേതായിരുന്നു കഥ .

“ഇല്ലരികം ” തെലുങ്കിൽ നേടിയ വൻ വിജയമായിരിക്കാം ഈ ചിത്രം മലയാളത്തിലും നിർമ്മിക്കാൻ സുബ്ബാറാവുവിനെ പ്രേരിപ്പിച്ചത്.
അങ്ങനെ എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ 1966-ൽ മലയാളത്തിൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമായിരുന്നു
“കളിത്തോഴൻ ” .
ചിത്രം മലയാളത്തിലും വമ്പൻ വിജയമായിരുന്നെങ്കിലും
ഈ സിനിമയ്ക്ക് മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം നേടി കൊടുത്തത് ജയചന്ദ്രന്റെ സുപ്രസിദ്ധമായ


“മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു …..”
എന്ന മനോഹരമായ ഗാനം തന്നെ ആയിരുന്നു.
പ്രേംനസീർ , ഷീല , അടൂർഭാസി , സുകുമാരി എന്നിവർ അഭിനയിച്ച “കളിത്തോഴനി “ലെ ഗാനങ്ങൾ എഴുതിയത് പി.ഭാസ്കരനും സംഗീതസംവിധാനം നിർവ്വഹിച്ചത് ദേവരാജൻമാസ്റ്ററുമാണ്.
“താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ …”
( ജയചന്ദ്രൻ )
“മാനത്തെ വെണ്ണിലാവ് മയങ്ങിയല്ലോ
മധുമാസ പുഷ്പങ്ങളും മയങ്ങിയല്ലോ …”
(ജാനകി )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“രാഗസാഗര തീരത്തിലെന്നുടെ രാധാരമണൻ വന്നല്ലോ …”
( എൽ ആർ . ഈശ്വരി )
“നന്ദനവനിയിൽ
പഞ്ചമിനാളിൽ … ”
( എ എം രാജ , ജാനകി ) എന്നിവയായിരുന്നു ഈ ചിത്രത്തിലെ മറ്റ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ .
1966 ഫെബ്രുവരി 11-ന് തിയേറ്ററുകളിലെത്തിയ “കളിത്തോഴൻ ” എന്ന ചിത്രത്തിന് ഇന്ന് 58 വയസ്സ് പൂർത്തിയാവുകയാണ് .
മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രികയുടെ മനോഹാരിതയും കുളിരുമായി എത്തിയ ഈ ചലച്ചിത്രം മലയാളത്തിനു സമ്മാനിച്ചത് ഭാവഗായകൻ ജയചന്ദ്രൻ എന്ന അതുല്യ കലാപ്രതിഭയേയാണ് .

ജയചന്ദ്രനെക്കൊണ്ട് പാട്ടു പാടിക്കാൻ സൗമനസ്യം കാണിച്ച
ജി. ദേവരാജൻ മാസ്റ്റരോടും
അതിന് അവസരമൊരുക്കിക്കൊടുത്ത സംവിധായകൻ
എം. കൃഷ്ണൻ നായരോടും ഇതിനെല്ലാമുപരി ഈ ചിത്രം മലയാളത്തിൽ നിർമ്മിച്ച
ആന്ധ്രക്കാരനായ എ.വി. സുബ്ബറാവുവിനോടും നമ്മൾ മലയാളികൾ ഏതെല്ലാമോ തരത്തിൽ വളരെ കടപ്പെട്ടിരിക്കുന്നു .