
പാലക്കാട്: മണ്ണാർക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകർ ചേർന്ന് മർദ്ദിച്ചതായി പരാതി.വിദ്യാർത്ഥി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നെല്ലിപ്പുഴ ഡിഎച്ച്‌എസ്‌എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നാസിമിനെയാണ് അദ്ധ്യാപകർ മർദ്ദിച്ചത്.
മറ്റ് വിദ്യാർത്ഥികള്‍ തമ്മിലുള്ള അടിപിടിയുടെ പേരില്‍ നാസിമിനെ രണ്ട് അദ്ധ്യാപകർ ചേർന്ന് മർദിച്ചുവെന്ന് പിതാവ് സമദ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമദ് പൊലീസില്‍ പരാതി നല്‍കി. അതേസമയം മുറിവ് വരത്തക്ക വിധത്തില്‍ അടിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതർ പറഞ്ഞു.






