Spread the love

 

കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റില്‍.കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. രണ്ടു വർഷമായി ഇടത്തറ പണയില്‍ പന്നി ഫാം നടത്തുകയാണ് ബൈജു.

video
play-sharp-fill

പരിസരത്തുളള കുട്ടികളെ ഫാമിലെ ജോലി ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തും. ആഹാരത്തിനൊപ്പം ശീതളപാനീയത്തില്‍ മദ്യം ചേർത്ത് നല്‍കും. രാത്രിയും ഫാമില്‍ തങ്ങാൻ പ്രേരിപ്പിച്ച്‌ മൊബൈല്‍ ഫോണില്‍ അശ്ശീല വീഡിയോ കാണിച്ച്‌ കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്.

 

പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരും. 14 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികളാണ് ഇര. കുട്ടികളുടെ സ്വഭാവത്തില്‍ വന്ന മാറ്റം മനസിലാക്കിയ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൗണ്‍സിലിംഗില്‍ പീഡന വിവരം പുറത്തായി. 2022 മുതല്‍ പീഡനം തുടരുന്നു. കഴിഞ്ഞ മാസം പതിനൊന്നിന് മൂന്ന് കുട്ടികളുടെ പരാതിയില്‍ പൊലീസ് മൂന്ന് കേസെടുത്തു. ഒളിവില്‍ പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു