
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസ്: സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു കീഴടങ്ങി
സ്വന്തം ലേഖകൻ
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകനായ പിജി മനു പൊലീസിന് മുന്നില്‍ കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്‍ക്കാര്‍ മുന്‍ പ്ലീഡറാണ് പിജി മനു.
പിജി മനു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കേസില്‍ നിയമസഹായം ചോദിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വക്കീല്‍ ഓഫീസില്‍ വെച്ചും പിന്നീട് യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. വാദിയായ യുവതിയെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ അഭിഭാഷകനായ പിജി മനു ഒളിവില്‍ പോകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ വ്യക്തിജീവിതവും പൊതുജീവിതവും തകര്‍ക്കുക ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് പിജി മനു ആരോപിക്കുന്നത്.