play-sharp-fill
ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്തത് മദ്യം നല്‍കിയ ശേഷം; നെടുങ്കണ്ടത്തെ പതിനേഴുകാരി അപകടനില തരണം ചെയ്തു

ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്തത് മദ്യം നല്‍കിയ ശേഷം; നെടുങ്കണ്ടത്തെ പതിനേഴുകാരി അപകടനില തരണം ചെയ്തു

നെടുങ്കണ്ടം: ആണ്‍സുഹൃത്ത് മദ്യം നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത പതിനേഴുകാരി അപകടനില തരണം ചെയ്തു.

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയില്‍ കഴിയുന്ന നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടി മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് അപകടനില തരണം ചെയ്തത്.
അടുത്തയാഴ്ച്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് നെടുങ്കണ്ടം കോമ്ബയാര്‍ സ്വദേശി ആഷിഖ് ഉള്‍പ്പെടെ മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ റിമാൻഡിലാണ്. റിമാൻഡില്‍ കഴിയുന്ന പ്രതി ആഷിഖിനെ കസ്റ്റഡിയില്‍ കിട്ടാൻ ചൊവ്വാഴ്ച അപേക്ഷ നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആഷിഖും സുഹൃത്തുക്കളും ചേര്‍ന്ന് കോന്പയാറിലെ കുന്നിൻമുകളിലിരുന്ന് മദ്യപിക്കാൻ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടിയെ അങ്ങോട്ടേക്ക് വിളിച്ചുവരുത്തി.

നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ ആഷിഖ് ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം വീട്ടുകാര്‍ അറിയുന്നത്. പരാതി വന്ന അന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനായിരുന്നു.