video
play-sharp-fill

എട്ടിന്‍റെ പണി കിട്ടി : മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ; വാഹനങ്ങളുടെ പുക പരിശോധിക്കുമ്പോൾ വീഡിയോ ചിത്രീകരണം വേണമെന്നും , എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്നും കേന്ദ്രം.

എട്ടിന്‍റെ പണി കിട്ടി : മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ; വാഹനങ്ങളുടെ പുക പരിശോധിക്കുമ്പോൾ വീഡിയോ ചിത്രീകരണം വേണമെന്നും , എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണെന്നും കേന്ദ്രം.

Spread the love

 

ഡൽഹി : മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര, പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം.

 

 

 

പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ചില പുക പശോധന കേന്ദ്രങ്ങള്‍ വാഹനം പരിശോധിക്കുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി വ്യപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.

 

 

 

 

 

തട്ടിപ്പുകള്‍ തടയുകയും പരിശോധനകളിലെ കൃത്യതയും ഉറപ്പുവരുത്തുനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. ഒരോ വര്‍ഷവും ഇന്ത്യന്‍ നിരത്തില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്. അതിനാല്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനം ആദ്യ വര്‍ഷം പുക പരിശോധന പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ ഇത് കഴിഞ്ഞ് കൃത്യമായ ഇടവേളകളില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 1988-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 190 (2) പ്രകാരം ഇന്റേണല്‍ കമ്ബഷന്‍ എഞ്ചിനില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും പിയുസി വേണം. എല്ലാ പുക പരിശോധന സര്‍ട്ടിഫിക്കറ്റിലും അതിന്റെ വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കും.

 

 

 

 

 

 

 

ഡേറ്റ് കഴിഞ്ഞ് പുതുക്കാന്‍ 7 ദിവസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. എഞ്ചിനിലെ ജ്വലനത്തിന് ശേഷം വാഹനം പുറന്തളളുന്ന പുകയിലെ കാര്‍ബണിന്റെ അളവിനെയാണ് പൊലൂഷന്‍ ടെസ്റ്റിലൂടെ കണ്ടെത്തുന്നത്. എല്ലാ വാഹനങ്ങളും പുറത്ള്ളു്‌ന പുകയില്‍ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ടാകും. അതിന് പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന്റെ എമിഷന്‍ പരിധിക്കുള്ളിലാണ് എന്ന് പുക പരിശോധ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കുന്നത്.