Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് നാട്ടിലേക്കും തിരിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ തിരക്ക് അനുഭവപ്പെടുകയാണ്.

പലപ്പോഴും ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ ബസിനെയോ മറ്റു ബദല്‍ ഗതാഗത മാര്‍ഗങ്ങളെയോ ആശ്രയിക്കുന്നവരും നിരവധിയാണ്. ട്രെയിനില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 9846200180, 9846200150, 9846200100 എന്നി നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാനാണ് ഈ നമ്പറുകള്‍. കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാമെന്നും കേരള പൊലീസ് കുറിപ്പില്‍ അറിയിച്ചു.

കുറിപ്പ്:

ട്രെയിന്‍ യാത്ര പോകയാണോ ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.
9846200180, 9846200150, 9846200100

ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം.

കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാം.