play-sharp-fill
അമേരിക്കയെ വിലക്കിയിട്ടും എഫ് 16 ഉപയോഗിച്ചു. ഒറ്റപ്പെട്ട പാക്കിസ്ഥാനെ അമേരിക്ക ഉപരോധിച്ചേക്കുമെന്ന് സൂചന

അമേരിക്കയെ വിലക്കിയിട്ടും എഫ് 16 ഉപയോഗിച്ചു. ഒറ്റപ്പെട്ട പാക്കിസ്ഥാനെ അമേരിക്ക ഉപരോധിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ശീതയുദ്ധത്തിന്റെ അവസാന കാലത്താണ് അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്നതിനായി അമേരിക്ക ആശ്രയിച്ച പാക്കിസ്ഥാന് കനിഞ്ഞ് നൽകിയതാണ് എഫ് 16 വിമാനങ്ങൾ. എന്നാൽ ഭീകര കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് തകർത്ത ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച അമേരിക്ക സൈനിക നടപടികളിൽ നിന്നും പാകിസ്ഥാനെ തുടക്കം മുതൽ വിലക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം പാസ്ഥക്കിസ്ഥാൻ ഇന്ത്യൻ അതിർത്തി ലംഘിക്കുവാനായി അമേരിക്കൻ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അറുപഴഞ്ചനായ വിമാനങ്ങളും ദൗത്യങ്ങളിൽ വിശ്വസിക്കാനാവാത്ത ചൈനീസ് വിമാനങ്ങൾ മാത്രമുള്ള പാക്കിസ്ഥാന് ഇന്ത്യൻ അതിർത്തികടന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ എഫ് 16 വിമാനങ്ങൾ ഉപയോഗിക്കാതെ മറ്റു വഴികളൊന്നും ഇല്ലായിരുന്നു. ഇത് മനസിലാക്കിയാണ് ഒരു മുഴം മുന്നേ തങ്ങളുടെ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് അമേരിക്ക പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നത്.

ഇന്ത്യൻ പ്രഹരത്തിന് മറുപടിയെന്നോണം കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് മൂന്ന എഫ് 16 വിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമം നടത്തിയത്. അതിർത്തി കടന്ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന പാക് വിമാന വ്യൂഹത്തിൽ എഫ് 16 വിമാനങ്ങളും ചൈനീസ് നിർമ്മിത വിമാനങ്ങളും ഉണ്ടായിരുന്നു. ഇതിൽ അതിർത്തി ലംഘിച്ചത് മൂന്ന് എഫ് 16 വിമാനങ്ങളായിരുന്നു. എന്നാൽ അതീവ സുരക്ഷയിലായിരുന്ന ഇന്ത്യൻ വ്യോമസേന പാക് വിമാനങ്ങളെ തുരത്തുകയും ഒരു എഫ് 16 വിമാനത്തെ വെടിവച്ചിടുകയും ചെയ്തു. ഇന്ത്യ പാക് വിമാനങ്ങൾ മുഖാമുഖം വെടിവയ്പ്പ് നടത്തിയതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ജമ്മുവിലെ രജൗരി ജില്ലയിലാണ് ഇരുവിമാനങ്ങളും ഏറ്റുമുട്ടിയത്. പാക് വിമാനത്തെ തുരത്തുന്നതിനിടയിൽ ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം തകരുകയും രക്ഷപ്പെടാനായി പാരച്യൂട്ട് വഴി ചാടിയ ഇന്ത്യൻ വിംഗ് കമാന്റർ അഭിനന്ദ് പാക് സൈനികരുടെ പിടിയിലാവുകയും ചെയ്തു. അതിർത്തി പ്രദേശത്തായി രണ്ട് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടതായി ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഇതിലൊന്ന് തകർന്ന പാക് വിമാനത്തിന്റെ പൈലറ്റായിരുന്നു. എന്നാൽ ഇത് ഒളിപ്പിച്ച് വച്ച പാക്കിസ്ഥാൻ രണ്ട് ഇന്ത്യൻ വിമാനങ്ങളെ തകർത്തുവെന്നും രണ്ട് ഇന്ത്യൻ പൈലറ്റുമാരെ പിടിച്ചു എന്നും ആദ്യം പ്രസ്താവന ഇറക്കുകയും പിന്നീട് തിരുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായി വിലക്കിയിട്ടും എഫ് 16 വിമാനം ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച പാക്കിസ്ഥാനെതിരെ കൂടുതൽ ഉപരോധം അമേരിക്ക ഏർപ്പെടുത്താൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തിനകം പാക് വിമാനം തകർക്കുന്ന തെളിവുകൾ പുറത്ത് വിടുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.