
നവകേരള സദസിനെതിരായ പ്രതിഷേധം; ‘നേരിടാൻ ഒരുങ്ങിയിരുന്നോ ‘എന്ന വെല്ലുവിളിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു രംഗത്തെത്തി ; വരുന്ന മൂന്ന് ദിവസങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധം ഉയർത്തും.
ആലപ്പുഴ : വരുന്ന മൂന്ന് ദിവസങ്ങളിലും ആലപ്പുഴ ജില്ലയില്‍ സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകും.നവകേരള സദസിനെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബു.
അരിതാ ബാബുവിന്റെ കുറിപ്പ്: ”നവകേരള യാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ കരിങ്കൊടി സ്വീകരണം അരൂര്‍ നിയോജകമണ്ഡലത്തിലെ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് ജില്ലാ വൈസ് പ്രസിഡന്റ് ഗംഗ ശങ്കര്‍ നല്‍കിയിട്ടുണ്ട്. അരൂരില്‍ വിവിധ ഇടങ്ങളില്‍ DYFI ഗുണ്ടകള്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പറയുകയാണ്, വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലൂടെ നീളം സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ തന്നെ ഉണ്ടാകും. നേരിടാന്‍ ഒരുങ്ങിയിരുന്നോ DYFI കാരെ. നിങ്ങളുടെ അക്രമം കണ്ട് പിന്തിരിയുന്നവരെല്ലാം യൂത്ത് കോണ്‍ഗ്രസുകാര്‍. അത് ചിലപ്പോള്‍ നിങ്ങള്‍ക്കറിയില്ലായിരിക്കും. അതുകൊണ്ടൊന്നും ഓര്‍മ്മിപ്പിക്കാം. ക്വിറ്റിന്ത്യാ സമര കാലത്ത് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നേര്‍ക്ക് നേര്‍ സമരം ചെയ്ത നേതാക്കന്മാരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍.” അരിത പറഞ്ഞു.