video
play-sharp-fill

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്‌എഫ്‌ഐ പ്രതിഷേധം; സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും

ഗവര്‍ണര്‍ക്കെതിരെയുള്ള എസ്‌എഫ്‌ഐ പ്രതിഷേധം; സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് കൈമാറും

Spread the love

തിരുവനന്തപുരം: ഗവര്‍ണറെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.

പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിക്കാതെ റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കുക.

സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
വിശദമായ ചര്‍ച്ചക്ക് ശേഷം രാജ്ഭവന് റിപ്പോര്‍ട്ട് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം എസ്‌എഫ്‌ഐ പ്രതികള്‍ക്കെതിരെ ഐപിസി 124 ചുമത്തിയതില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ട്. പ്രതികളുടെ ജാമ്യേപക്ഷ പരിഗണിക്കുന്നതിനിടെ 124 നിലനില്‍ക്കുമോ എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സംശയം പ്രകടിപ്പിച്ചതും സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ്.

റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ കടുപ്പിച്ചേക്കും. 7 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് ജെഎഫ് എംസി കോടതി മൂന്ന് ഉത്തരവ് പറയും.