
ഡൽഹി ഹൈക്കോടതിയിൽ രാജ്യത്തിന് നാണക്കേടായി അഭിഭാഷകരുടെ തമ്മില്‍ത്തല്ല് ; ഹൈക്കോടതി കാന്റീനില്‍ വെച്ച് , തെറി വിളിക്കുകയും, കൂട്ടയടിയും ; തുടർന്ന് മുതിര്‍ന്ന അഭിഭാഷകയെ കരണത്തടിക്കുകയും ചെയ്തു.
ദില്ലി : ഹൈക്കോടതി കാന്റീനില്‍ വെച്ചാണ് വനിതാ അഭിഭാഷകര്‍ തമ്മിലടിച്ചത്.
ഇരിപ്പിടത്തെച്ചൊല്ലിയാണ് വഴക്കുണ്ടായതെന്നാണ് സൂചന. വഴക്കിനിടയില്‍ വനിതാ അഭിഭാഷക മറ്റൊരു മുതിര്‍ന്ന വനിതാ അഭിഭാഷകയെ തല്ലിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രചരിച്ച വീഡിയോയില്‍, അഭിഭാഷകര്‍ പരസ്പരം തര്‍ക്കിക്കുന്നത് കാണാം. പിന്നീട് മേശയിലും അഭിഭാഷകരുടെ കോട്ടിലും ഭക്ഷണം ചിതറിക്കിടക്കുന്നതും കാണാമായിരുന്നു.
ഒരു സംഘം അഭിഭാഷകര്‍ ക്യാന്റീനില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്ബോള്‍ വനിതാ അഭിഭാഷക ബഹളം ഉണ്ടാക്കാൻ തുടങ്ങി. ചില മുതിര്‍ന്ന അഭിഭാഷകരും ഈ സമയം കാന്റീലുണ്ടായിരുന്നു. ചിലര്‍ പ്രശ്നമുണ്ടാക്കിയ അഭിഭാഷകയെ തടയാൻ ശ്രമിച്ചു. എന്നാല്‍, ഇവര്‍ ഭക്ഷണം വാരിയെടുത്ത് ചുറ്റുമെറിഞ്ഞെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബഹളം കണ്ട് ഒരു മുതിര്‍ന്ന അഭിഭാഷക സമാധാനിപ്പിക്കാൻ എത്തി. എന്നാല്‍ ഈ അഭിഭാഷകയെ യുവതി മര്‍ദ്ദിച്ചു. മര്‍ദ്ദിച്ച അഭിഭാഷകക്കെതിരെ നിയമപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷക പറഞ്ഞു.
മറ്റ് അഭിഭാഷകര്‍ തന്റെ അടുത്ത് വന്ന് താൻ ഇരുന്ന മേശ ഒഴിഞ്ഞ് തരണമെന്ന് ആവശ്യപ്പെട്ടതായും സംഭവം ഉന്നത അധികാരികളിലേക്ക് എത്തിക്കുമെന്നും അഭിഭാഷക പറഞ്ഞു. മാന്യമായിട്ടല്ല മുതിര്‍ന്ന അഭിഭാഷക തന്നോട് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. മറ്റൊരു അഭിഭാഷകൻ തന്നെ പ്ലേറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. അഭിഭാഷകരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
