video
play-sharp-fill

കോട്ടയം നിയോജകമണ്ഡലം നവകേരള സദസ് : ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം നിയോജകമണ്ഡലം നവകേരള സദസ് : ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം നിയോജകമണ്ഡലം നവകേരള സദസ് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാഭ്യാസരംഗം മെച്ചപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലാണ്.

എംജി യൂണിവേഴ്‌സിറ്റി രാജ്യത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി മാറി. ഉന്നത വിദ്യാഭ്യാസം മേഖല കിതയ്ക്കാൻ പാടില്ല കുതിപ്പാണ് വേണ്ടത് എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നേട്ടം കൈവരിക്കാനായത്. കാലത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി, ലാബുകൾ എന്നിവ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച കേരളീയം പരിപാടിയുടെ ഭാഗമായി വിദേശ വിദ്യാർഥി സംഗമം നടത്തി. കേരളത്തിൽ ഇത്രയധികം വിദേശ വിദ്യാർത്ഥികൾ പഠിക്കാൻ തയാറാകുന്നു എന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

കേരളത്തിലെ യുവജനങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഐടി മേഖല കുതിപ്പിന്റെ പാതയിലാണ്. രണ്ടു പുതിയ ഐടി പാർക്ക് കൂടി വരികയാണ്. നിലവിൽ ഐടി പാർക്കിലെ ഐടി സ്‌പേസ് നല്ലതുപോലെ വർദ്ധിച്ചു. ലോകോത്തര നിലവാരമുള്ള നിരവധി സ്ഥാപനങ്ങൾ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പ് രാജ്യത്തിന് മാതൃകയാണ്.

ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് കേരളത്തിലാണ്. 2016 ന് ശേഷം നമ്മുടെ നാട് വ്യവസായ രംഗത്ത് ഏറെ മുന്നോട്ടുപോയി. നല്ല രീതിയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു. അതിന്റെ തെളിവാണ് ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി.

ഇതിലൂടെ ഒരു ലക്ഷത്തിനാൽപതിനായിരം പുതിയ സംരംഭങ്ങൾ വന്നു. ഇതിൽ ആയിരം സ്ഥാപനങ്ങളെ 100 കോടി ആസ്തിയുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി ബിന്ദു അധ്യക്ഷയായിരുന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ, വകുപ്പ് മന്ത്രി എന്നിവർ സംസാരിച്ചു. എം പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കോട്ടയം ആർ.ഡി.ഒ. വിനോദ്‌രാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.