
ചങ്ങനാശേരി നിയോജകമണ്ഡലം നവകേരള സദസ്; സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി
കോട്ടയം: സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കുക, നമ്മുടെ നാട് വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ എവിടെ എത്തി നിൽക്കുന്നു എത്രത്തോളം മുന്നോട്ട് പോകണം എന്നതിനെ കുറിച്ചെല്ലാം ആശയ രൂപീകരണം നടത്തലാണ് നവകേരള സദസിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എസ്.ബി. കോളജ് ഗ്രൗണ്ടിൽ നടന്ന ചങ്ങനാശേരി മണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമന്യേഏവരും ഇതിനെ സ്വീകരിക്കുമെന്നാണ് കരുതിയത്.
നവകേരളദസ് ആർക്കും എതിരായുള പരിപാടിയല്ല.പക്ഷേ പ്രതിപക്ഷം തെറ്റായ മനോഭാവത്തോടെ ബഹിഷ്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
സാധാരണ ഗതിയിൽ നമുക്ക് അർഹതപ്പെട്ട ധനസഹായം പോലും നൽകാതെ കേന്ദ്രസർക്കാരിന്റെ നിലപാടുകൾ കേരളത്തെ പ്രതിസന്ധിയിൽ ആകുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ ആകുലതകളും പ്രശ്നങ്ങളും അവതരിപ്പാക്കാനുള്ള നിവേദനത്തിൽ ഒപ്പുവെക്കണമെങ്കിൽ കേരളം സാമ്പത്തിക നയത്തിൽ കാണിച്ചത് വലിയ കെടുകാര്യസ്ഥതയാണെന്ന് സമ്മതിക്കണമെന്നുള്ള നിലപാടാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. നാടിന്റെ കാലാനുസൃതമായ പുരോഗതിക്ക് മാറ്റം ഉണ്ടാക്കാൻ മുന്നേറുന്ന യാത്രക്ക് പ്രായഭേദമന്യേ എല്ലാവരും ഒരേ വികാരത്തിലാണ് ആതിഥ്യം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി മണ്ഡലം നവകേരള സദസ്് ചെയർമാനും എം.എൽ.എ യുമായ അഡ്വ ജോബ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, നവകേരള സദസ് കൺവീനറും ലാൻഡ് ആന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമായ സോളി ആന്റണി, നഗരസഭ ചെയർ പേഴ്സൺ ബീന ജോബി, ചങ്ങനാശേരി തഹസിൽദാർ ടി. എ വിജയസേനൻ എന്നിവർ പങ്കെടുത്തു.