
വിനോദ യാത്രയ്ക്കിടെ ശാരീരിക അസ്വാസ്ഥ്യം; പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്ക് നല്‍കിയ മഷ്റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലര്‍ത്തി ? തുടർന്ന് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കിടെ ചികിത്സയിലായി ; സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം : ശാരീരിക അവശതയെ ത്തുടര്‍ന്നു തുടര്‍ന്നു വിനോദ യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ചികിത്സയിലായ സംഭവത്തില്‍ അന്വേഷണം തുടങ്ങി.രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ശാസ്താംകോട്ട ഗവ.എച്ച്‌എസ്‌എസിലെ ഹയര്‍സെക്കൻഡറി വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ യാത്രയിലാണു സംഭവം.മൈസൂരു, കുടക് അടക്കമുള്ള വിവിധ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി രണ്ടു ടൂറിസ്റ്റ് ബസുകളിലായിരുന്നു യാത്ര.
യാത്രയ്ക്കിടെ പുറത്തു നിന്നു കഴിച്ച മഷ്റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലര്‍ന്നിരുന്നതായി സംശയമുണ്ടെന്നും ഇതാണ് ബുദ്ധിമുട്ടിനു കാരണമായതുമെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. യാത്രയ്ക്കിടയില്‍ വയ്യാതായപ്പോള്‍ ഒരു പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
തിരിച്ചെത്തുന്നതിനിടെഅബോധാവസ്ഥയിലായ മറ്റൊരു പെണ്‍കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.എന്നാല്‍ വിദ്യാര്‍ഥിനികള്‍ ഭക്ഷ്യവിഷബാധ കാരണമാണു ചികിത്സ തേടിയതെന്നും മറിച്ചുള്ള പരാതികളില്‍ അടിസ്ഥാനമില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
