
കോട്ടയം കഞ്ഞിക്കുഴി എൽ പി സ്കൂളിൽ കുട്ടികളുടെ ഭാഷോത്സവം പദ്ധതിഉദ്ഘാടനവും ;ഭക്ഷ്യ മേളയും
സ്വന്തം ലേഖിക .
കോട്ടയം :കോട്ടയം കഞ്ഞിക്കുഴി എൽ പി സ്കൂളിൽ കുട്ടികളുടെ ഭാഷോത്സവം പദ്ധതി വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി ഉദ്ഘാടനം നടത്തി .ഭാഷയെ സ്നേഹിക്കുവാനും ഭാഷയെ അടുത്തറിയുവാനും അതിലൂടെ കുട്ടികളുടെ സർഗാത്മകത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരള സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതിയാണ് ഭാഷോത്സവം .
കൂടാതെ ഈ അധ്യയന വർഷത്തെ എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് ഒരുക്കിയ വാൽക്കണ്ണാടി എന്ന കുട്ടിപത്രത്തിന്റെ കുട്ടി പത്രത്തിൻ്റെ പ്രകാശനവും നടത്തി.തുടർന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ചേർന്ന് ഫുഡ് ഫെസ്റ്റ് നടത്തി. കുട്ടികളുടെ പാഠപുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ഭക്ഷണങ്ങൾ ആണ് ഭക്ഷ്യമേളക്കായ് ഉണ്ടായിരുന്നത്. പഴമയുടെ പ്രൗഡി വിളിച്ചോതുന്ന തരത്തിലുള്ള ഫുഡ് കൗണ്ടറുകളും,ഉപകരണങ്ങളും , ഭക്ഷണ പദാർത്ഥങ്ങളും ഫുഡ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പർമാരായ ശ്രീ കുര്യൻ വർക്കി, സിസി ബേബി , കോട്ടയം ഉപ ജില്ലാ എ ഇ ഓ അനിൽ കെ തോമസ് ,സ്കൂൾ മാനേജർ റവ .ജോൺ മത്തായി വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്ശ്രീ വി ടി സോമൻകുട്ടി,വൈസ് പ്രസിഡന്റ് രജനി സന്തോഷ് , മുൻ പഞ്ചായത്ത് പ്രസിഡണ്ട് റിയ ജോൺ ഇടയത്തറ,പി ടി എ പ്രസിഡന്റ് മനോജ് കെ സി എന്നിവർ പങ്കെടുത്തു .