video
play-sharp-fill

വിളക്കാൻ കൊണ്ടു പോയ കൈചെയിൻ നഷ്ടപ്പെട്ടു; കളഞ്ഞു കിട്ടിയ കൈചെയിൻ തിരികെനൽകി അധ്യാപികമാർ മാതൃകയായി: സഹായിച്ചത് സമൂഹ മാധ്യമങ്ങൾ:

വിളക്കാൻ കൊണ്ടു പോയ കൈചെയിൻ നഷ്ടപ്പെട്ടു; കളഞ്ഞു കിട്ടിയ കൈചെയിൻ തിരികെനൽകി അധ്യാപികമാർ മാതൃകയായി: സഹായിച്ചത് സമൂഹ മാധ്യമങ്ങൾ:

Spread the love

സ്വന്തം ലേഖകൻ

മുഹമ്മ: ബോട്ടുജെട്ടി പരിസരത്തു നിന്നു കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥർക്ക് കൈമാറിയ അധ്യാപികമാർ മാതൃകയായി. മുഹമ്മ ബോട്ടുജെട്ടി പരിസരത്തു നിന്ന്കളഞ്ഞു കിട്ടിയ ഒന്നര പവൻ്റെ കൈ ചെയിൻ ഉടമയ്ക്ക് തിരികെ നൽകി മുഹമ്മ സ്പെഷ്യൽ സ്കൂൾ അധ്യാപികമാർ. കുമരകം പുത്തൻ പറമ്പിൽ അർച്ചനയുടെ കൈ ചെയിനാ ണ് കഴിഞ്ഞ ബുധനാഴ്ച മുഹമ്മ ബോട്ട് ജെട്ടിയ്‌ക്ക് സമീപം നഷ്ടപ്പെട്ടത്. മുഹമ്മ ദീപ്തി സ്പെഷ്യൽ സ്ക്കൂളിലെ അധ്യാപകരായ ആര്യ, മനീഷ എന്നിവർക്കാണ് ചെയിൻ കളഞ്ഞു കിട്ടിയത്. ചെയിൻ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്ഖാനെ അധ്യാപകർ ഏൽപ്പിച്ചു.

അർച്ചനയും ഭർത്താവ് സുഭാഷും ഒന്നിച്ചു സ്വർണം വിളക്കാൻ ആലപ്പുഴയിൽ പോകുന്നതിനിടയിൽ മുഹമ്മ ജെട്ടിയിൽ ഇറങ്ങിയതായിരുന്നു. പോക്കറ്റിൽ ഇട്ടിരുന്ന സ്വർണം മൊബൈൽ ഫോൺ എടുക്കുന്നതിനിയിടയിലാണ് നഷ്ടപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ആലപ്പുഴയിൽ എത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടത്. ഉടൻ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങി. നഷ്ടപ്പെട്ട സ്വർണം മുഹമ്മ ബോട്ട് ജെട്ടി സ്റ്റേഷൻ ഓഫീസിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന വിവരം സമൂഹ മാധ്യമങ്ങളിൽ നിന്നാണ് അർച്ചന അറിയുന്നത്. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ്റെ സാനിധ്യത്തിൽ അധ്യാപകരായ ആര്യ, മനീഷ, സിസ്റ്റർ ജോസ്ന എന്നിവർ അർച്ചനയ്ക്ക് കൈ ചെയിൻ കൈമാറി.