video
play-sharp-fill

“മരണസമയം അടുക്കാറായെന്ന് പറയാറുണ്ടായിരുന്നു,വാതിൽ തുറന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം”; തിരുവനന്തപുരത്ത് പൂജാദ്രവ്യങ്ങള്‍ കൊണ്ട് ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു.

“മരണസമയം അടുക്കാറായെന്ന് പറയാറുണ്ടായിരുന്നു,വാതിൽ തുറന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം”; തിരുവനന്തപുരത്ത് പൂജാദ്രവ്യങ്ങള്‍ കൊണ്ട് ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു.

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം:വെള്ളറടയില്‍ പൂജാദ്രവ്യങ്ങള്‍ കൊണ്ട് സ്വയം ചിതയൊരുക്കി ജ്യോതിഷി ആത്മഹത്യ ചെയ്തു. ചൂണ്ടികല്‍ക്കര പുത്തൻവീട്ടില്‍ പത്മിനിയാണ് (65) കട്ടിലിനടിയില്‍ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് സ്വയം തീകൊളുത്തി മരിച്ചത്.കുടുംബ ക്ഷേത്രത്തോട് ചേര്‍ന്ന് പൂജ ചെയ്യുന്ന വീട്ടിലാണ് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

വര്‍ഷങ്ങളായി ജ്യോതിഷവും പൂജാ കര്‍മ്മങ്ങളും നടത്താറുള്ളതാണ് പത്മിനി. മരണസമയം അടുക്കാറായെന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നെന്ന് മൂത്ത മകളായ മഞ്ജു പറഞ്ഞു. രാവിലെ ജ്യോതിഷിയെ തേടിയെത്തിവര്‍ വാതില്‍ തുറക്കാത്തത് കാരണം സമീപത്തുള്ളവരെ വിളിച്ചു വരുത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. പൂര്‍ണമായി കത്തി നശിച്ച ശരീരത്തില്‍ തലയോട്ടിയുടെയും എല്ലിന്റെയും ഭാഗങ്ങള്‍ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരക്കുട്ടിയുടെ വിവാഹത്തിനായി നല്കാനിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും മൂത്തമകളുടെ ഭര്‍ത്താവിനെ തലേ ദിവസം പത്മിനി ഏല്‍പ്പിച്ചിരുന്നു. പൂജയ്ക്കായി ദൂര സ്ഥലങ്ങളില്‍ പോകാറുള്ളപ്പോള്‍ ഇതുപോലെ ഏല്പിക്കുന്നതിനാല്‍ ആര്‍ക്കും ഒരു സംശയവും തോന്നിയിലെന്ന് വാര്‍ഡ് മെമ്ബറായ സുഷമ കുമാരിയമ്മ പറഞ്ഞു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. ഡി എൻ എ പരിശോധനക്കായി സാമ്ബിളുകള്‍ കൈമാറിയിട്ടുണ്ട്.