video
play-sharp-fill

പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിലും രോഷത്തിലും നാട്ടുകാര്‍; നരഭോജിക്കടുവക്കായി തിരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്

പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിലും രോഷത്തിലും നാട്ടുകാര്‍; നരഭോജിക്കടുവക്കായി തിരച്ചില്‍ ആരംഭിച്ച് വനംവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയാണ് വാകേരി മൂടക്കൊല്ലി സ്വദേശിയായ പ്രജീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് കടുവയെ കണ്ടിട്ടുള്ള പ്രദേശമാണെങ്കിലും മനുഷ്യര്‍ക്ക് നേരെ ആക്രമണം ഇവിടെ ഉണ്ടായിരുന്നില്ല.

എന്നാല്‍ കടുവ ആക്രമിച്ചു മൃതദേഹം ഭക്ഷിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്തെ നാട്ടുകാര്‍ കടുത്ത ഭീതിയിലും രോഷത്തിലുമാണ്. നരഭോജിക്കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയും മരോട്ടിത്തറപ്പില്‍ കുട്ടപ്പന്റെ മകനുമായ പ്രജീഷ് ആണ് മരിച്ചത്. മൂടക്കൊല്ലിയിലെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ജനവാസ മേഖലയായ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. രാവിലെ 11 മണിയോടെയാണ് പ്രജീഷ് പുല്ലരിയാൻ പോയത്. പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ സഹോദരനാണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടത്.

കാലിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാൻ പോയത്. വൈകീട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. അപ്പോഴാണ് കടുവ പിടിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് 4.30 ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന്റെ പകുതിയോളം ഭാഗം പൂര്‍ണമായും കടിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്.

വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്ബ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്ബ് ജനുവരിയില്‍ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു.

കര്‍ഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തില്‍ പരിക്കേറ്റ തോമസിനെ ചികിത്സക്കായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം.

നരഭോജിക്കടുവയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ക്ഷീരകര്‍ഷകനാണ് മരിച്ച പ്രജീഷ്. പശുവിനെ വളര്‍ത്തി കുടുംബം കഴിയുന്ന കര്‍ഷകനാണ് കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്തു പ്രതിഷേധം ശക്തമായിട്ടുണ്ട്. കടുവയെ പിടികൂടാൻ നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

അടുത്തിടെ വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവാശല്യം രക്ഷമായിരുന്നു. മാനന്തവാടി പിലാക്കാവിലും കടുവയുടെ ആക്രമണമുണ്ടായയത് അടുത്തിടെയാണ്.മേയാൻവിട്ട പശുവിനെ കടുവ കൊന്നു. എസ്റ്റേറ്റില്‍ മേയാൻവിട്ട രണ്ടു വയസുള്ള പശുക്കിടാവാണ് ചത്തത്. ചാടി വീണ കടുവ പശുവിനെ കടിക്കുകയും നാട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ ഓടിപ്പോവുകയുമായിരുന്നു. വനമേഖലയോട് ചേര്‍ന്നുള്ള ഈ എസ്റ്റേറ്റില്‍ പല തവണ കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു.

വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് പിലാക്കാവ്. അതുകൊണ്ടുതന്നെ ഇടക്കിടക്ക് വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കടുവയുടെ സാന്നധ്യം ജനങ്ങളെ ഭീതിയിലാഴ്‌ത്തി.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച്‌ കീഴ്പ്പെടുത്തി. ആറ് തവണയാണ് മയക്കുവെടി വെച്ചത്. മയങ്ങിവീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലാക്കി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കര്‍ഷകനെ ആക്രമിച്ച കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

സെപ്റ്റംബറില്‍ സുല്‍ത്താൻബത്തേരി വാകേരിയില്‍ ഏദൻവാലി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് നേരെ കടുവ ചാടി. തോട്ടം തൊഴിലാളികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ഒമ്ബത് മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം എസ്റ്റേറ്റില്‍ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു.

ഫെബ്രുവരിയില്‍ വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമമായ കുടകില്‍ കടുവ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കടുവാ ആക്രമണം തുടര്‍ച്ചയായപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിറങ്ങിയിരുന്നു.