play-sharp-fill
‘ഓപ്പറേഷൻ വെറ്റ് സ്കാൻ’..!  സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; കോട്ടയം ജില്ലയില്‍ വാക്സിനേഷൻ രജിസ്റ്ററിൽ ഉൾപ്പെടെ വൻ തിരിമറി

‘ഓപ്പറേഷൻ വെറ്റ് സ്കാൻ’..! സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ; കോട്ടയം ജില്ലയില്‍ വാക്സിനേഷൻ രജിസ്റ്ററിൽ ഉൾപ്പെടെ വൻ തിരിമറി

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന.

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ് ‘ഓപ്പറേഷൻ വെറ്റ് സ്കാൻ’ എന്ന പേരില്‍ ഒരേസമയം മിന്നല്‍ പരിശോധന നടന്നത്.
ബുധനാഴ്ച രാവിലെ 11 മണി മുതല്‍ നടന്ന പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.

ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു, സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി ഡോക്ടര്‍മാര്‍ കൂടിയ വിലയ്ക്ക് മൃഗാശുപത്രികള്‍ മുഖേന വില്‍ക്കുന്നു, സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നു, തുടങ്ങി വിജിലൻസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ തിരഞ്ഞെടുത്ത മൃഗാശുപത്രികളിലായിരുന്നു പരിശോധന.
പരിശോധനയില്‍ മിക്ക മൃഗാശുപത്രികളിലും മരുന്നുകള്‍ സ്റ്റോക്ക് രജിസ്റ്റര്‍ പ്രകാരമല്ല സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. ചില മൃഗാശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിക്കുന്നു.

ചില ഉദ്യോഗസ്ഥര്‍ പുറത്ത് നിന്നും മരുന്ന് വാങ്ങി ആശുപത്രികള്‍ വഴി വില്‍ക്കുന്നു. പല മൃഗാശുപത്രികളിലും മരുന്ന് വിതരണത്തിനായും മറ്റും സൂക്ഷിക്കേണ്ട വിതരണ രജിസ്റ്റര്‍, വാക്സിനേഷൻ രജിസ്റ്റര്‍, തുടങ്ങിയ പല രജിസ്റ്ററുകളിലും ഉപഭോക്താക്കളുടെ മേല്‍വിലാസമോ വിശദ വിവരങ്ങളോ, എഴുതുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.

കോട്ടയം ജില്ലയിലെ മേല്‍മുറിയില്‍ പോസ്റ്റുമോര്‍ട്ടം രജിസ്റ്റര്‍ 1999 ഒക്ടോബറിന് ശേഷം യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ നൂറനാട്, എറണാകുളം ജില്ലയിലെ കാലടി, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്ററുകള്‍ കൃത്യമായി പരിപാലിക്കുന്നില്ല.

കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ വാക്സിനേഷൻ രജിസ്റ്ററും, വാക്സിനേഷൻ സ്റ്റോക്ക് രജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതായും വിജിലൻസ് കണ്ടെത്തി.