
ശ്രദ്ധിക്കുക…! ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടും; ശേഷം ചുഴലിക്കാറ്റും; കേരളത്തില്‍ അഞ്ച് ദിവസം മഴ സാധ്യത ശക്തം
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.
അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട ശേഷം മഴ സാഹചര്യം കൂടുതല്‍ ശക്തമായേക്കാനും സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുഴലിക്കാറ്റ് അറിയിപ്പ്
ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ നാളെ 3 തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 4 വൈകുന്നേരത്തോടെ തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാൻ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.