
നവകേരള സദസ്സ്; മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന് പൊലീസ്.
സ്വന്തം ലേഖകൻ
ആലുവ :ആലുവയില്‍ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിര്‍ദേശവുമായി പൊലീസ്.
കട ഉടമകള്‍ക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് പുറത്തിറക്കിയത്. ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ വില്‍ക്കാം എന്നും പൊലീസ് നിർദ്ദേശം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ അന്നേദിവസം ജോലിക്ക് നിര്‍ത്താന്‍ ആകില്ല എന്നാണ് പൊലീസ് നിലപാട്. ആലുവ ഈസ്റ്റ് പൊലീസ് കടക്കാര്‍ക്ക് നല്‍കിയത്.
Third Eye News Live
0