video
play-sharp-fill

അടിക്ക് തിരിച്ചടി…! ഒടുവില്‍  സമനിലയെങ്കിലും തലപ്പത്ത്; ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയിൻ എഫ്സി ഉയര്‍ത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ്

അടിക്ക് തിരിച്ചടി…! ഒടുവില്‍ സമനിലയെങ്കിലും തലപ്പത്ത്; ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയിൻ എഫ്സി ഉയര്‍ത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ്

Spread the love

കൊച്ചി: ഐ എസ് എല്‍ പോരാട്ടത്തില്‍ ചെന്നൈയിൻ എഫ് സി ഉയര്‍ത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി.

ഒന്നാം മിനിറ്റില്‍ ആദ്യ ഗോളടിച്ച്‌ ഞെട്ടിച്ച ചെന്നൈയിൻ വീറോടെ പൊരുതിയെങ്കിലും ബ്ലാസ്റ്റഴ്സ് കൃത്യ സമയങ്ങളില്‍ തിരിച്ചടിച്ചാണ് ആവേശകരമായ സമനില സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്.

അവസാന 30 മിനിട്ടില്‍ ഇരുടീമുകളും വിജയഗോളിനായി വട്ടമിട്ട് കറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല.
കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം മൈതാനത്ത് ആര്‍ത്തലച്ച മഞ്ഞപ്പട ആരാധകരെ നിശബ്ദമാക്കിക്കൊണ്ട് റഹിം അലിയാണ് ചെന്നൈയിൻ എഫ് സിക്ക് വേണ്ടി ആദ്യ വെടിപൊട്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പതിനൊന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ദിമിത്രിയോസ് ദയമാന്റകോസ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആവേശനിമിഷം സമ്മാനിച്ചു. എന്നാല്‍ ആതിഥേയരുടെ ആവേശത്തിന് മുകളിലൂടെ രണ്ട് മിനിറ്റിനകം തന്നെ ചെന്നൈയിൻ പറന്നിറങ്ങി.

ജോര്‍ദൻ മറെ പെനാല്‍റ്റി വലയിലെത്തിച്ചാണ് ചെന്നൈയിന് വീണ്ടും ലീഡ് സമ്മാനിച്ചത്. 24 -ാം മിനിറ്റില്‍ ജോര്‍ദൻ വീണ്ടും ബ്ലാസ്റ്റേഴ്സ് വലകുലുക്കിയതോടെ ഗ്യാലറി നിശബ്ദമായി. എന്നാല്‍ പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സ് 14 മിനിട്ടിനുള്ളില്‍ തിരിച്ചടിച്ചു.

38 -ാം മിനിറ്റില്‍ ക്വാമി പെപ്രയാണ് ചെന്നൈയിൻ എഫ് സിയുടെ വലയിലേക്ക് വെടിപൊട്ടിച്ചത്. രണ്ടാം പകുതിയില്‍ മൂന്നാം ഗോളിനായി പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്സിനായി 59 -ാം മിനിട്ടില്‍ ദിമിത്രിയോസ് ദയമാന്റകോസ് ആണ് ചെന്നൈയുടെ വലകുലുക്കിയത്.