Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയത്തുനിന്നും മുണ്ടക്കയത്തേക്കുള്ള ബസ്‌ യാത്രയ്‌ക്കിടെ റബ്ബർ ബോർഡ് ഓഫീസിലെത്തിയ യുവതിയെ കടന്ന് പിടിച്ച് പോലീസുകാരൻ. പോലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ പൊൻകുന്നത്ത് നിന്നും ബസ് മാറി കയറിയ യുവതിയെ വീണ്ടും പിന്തുടർന്ന് പോലീസുകാരൻ.

ബസ്‌ യാത്രയ്‌ക്കിടെ രണ്ടാം വട്ടവും യുവതിയെ ശല്യംചെയ്‌ത പെരുവന്താനം പോലീസ്‌ സ്‌റ്റേഷനിലെ സിവില് പോലീസ്‌ ഓഫീസര് കൂട്ടിക്കല് തത്തന്പാറ അജാസ്‌ മോനെ പൊൻകുന്നം പൊലീസ് അറസ്‌റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ഇരുന്നതിന്റെ തൊട്ട്  പുറകിലത്തെ സീറ്റിൽ ഇരുന്ന പൊലീസുകാരൻ സീറ്റിന്റെ ഇടയിലൂടെ കൈയിട്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ ബസ് മാറി കയറിയ യുവതിയെ പിൻതുടർന്ന് ശല്യം ചെയ്യുകയായിരുന്നു പൊലീസുകാരൻ .

ഇന്നലെ ഉച്ചയ്‌ക്ക്‌ 1 .30ന്‌ കാഞ്ഞിരപ്പള്ളി കോടതിക്ക്‌ മുന്പിലായിരുന്നു സംഭവം. പൊന്കുന്നത്തുനിന്നും മുണ്ടക്കയത്തേക്ക്‌ പോയ ബസില് വെച്ച്‌ പെരുവന്താനം പോലീസ്‌ സ്‌റ്റേഷനിലെ സിവില് പോലീസ്‌ ഓഫീസര് കൂട്ടിക്കല് തത്തന്പാറ അജാസ്‌ മോനെ (44) യാണ് പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോട്ടയത്തുനിന്നും പൊന്‍കുന്നത്ത്‌ ബസ്‌റ്റാന്‍ഡില്‍ ഇറങ്ങിയ യുവതി പിന്നീട്‌ മറ്റൊരു ബസിൽ കയറിയപ്പോള്‍ പിന്തുടര്‍ന്ന്‌ അതേ ബസില്‍ കയറുകയും യുവതിയെ വീണ്ടും ശല്യം ചെയ്യുകയും ആയിരുന്നു അജാസ്.  ബസ്‌ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന്‌ ബസ്‌ നിറുത്തിക്കുകയും, ഇയാളെ പിടികൂടി പൊന്‍കുന്നം പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.