video
play-sharp-fill

അമുലിന്റെയും പതഞ്ജലിയുടെയും വ്യാജന്‍;  കണ്ടെത്തിയത് വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകൾ; വ്യാജ നെയ് നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും പിടിച്ചെടുത്തു; ഫാക്ടറി പൂട്ടിച്ച്‌ പൊലീസ്….!

അമുലിന്റെയും പതഞ്ജലിയുടെയും വ്യാജന്‍; കണ്ടെത്തിയത് വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകൾ; വ്യാജ നെയ് നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്ന സാമഗ്രികളും പിടിച്ചെടുത്തു; ഫാക്ടറി പൂട്ടിച്ച്‌ പൊലീസ്….!

Spread the love

ഡൽഹി: അമുല്‍, പതഞ്ജലി തുടങ്ങിയ ബ്രാന്‍ഡുകളുടെ ലേബലില്‍ വ്യാജ നെയ് നിര്‍മ്മിച്ചിരുന്ന ഫാക്ടറി അടച്ചുപൂട്ടി പൊലീസ്.

ദ്വാരക പൊലീസും വിജിലന്‍സും നടത്തിയ പരിശോധനയിലാണ് വ്യാജ നെയ് നിര്‍മാണ ഫാക്ടറി കണ്ടെത്തിയത്. ഇവിടെ നിന്ന് വ്യാജ നെയ് നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.

പരിശോധന വിവരം അറിഞ്ഞതിന് പിന്നാലെ ഉടമ സുമിത് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും ദ്വാരക പൊലീസ് അറിയിച്ചു. അമുല്‍, മദര്‍ ഡയറി, പതഞ്ജലി തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ 4,900 സ്റ്റിക്കറുകളാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കായി ഫാക്ടറിയില്‍ എത്തിയപ്പോള്‍ രണ്ടു ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഫാക്ടറി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും ദ്വാരക ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ഒഡീഷയില്‍ നിന്നും വ്യാജ നെയ്യ് നിര്‍മ്മാണ കേന്ദ്രം പൊലീസ് അടച്ചുപൂട്ടിയിരുന്നു.