video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
HomeCinemaവയസ് 43, അവിവാഹിത...! മലയാളികളുടെ എക്കാലത്തെയും പ്രിയനടി; വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണം തുറന്ന്...

വയസ് 43, അവിവാഹിത…! മലയാളികളുടെ എക്കാലത്തെയും പ്രിയനടി; വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് നന്ദിനി

Spread the love

കൊച്ചി: ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു നന്ദിനി.

അയാള്‍ കഥയെഴുതുകയാണ്, കരുമാടി കുട്ടൻ, ലേലം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു നന്ദിനി കാഴ്ചവെച്ചത്.
നിലവില്‍ താരം മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നായിക കൂടിയാണ് നന്ദിനി.

എന്നാല്‍ തന്റെ വ്യക്തിപരമായ വിശേഷങ്ങളൊന്നും താരം അധികം ആരാധകരുമായി പങ്കുവെക്കാറില്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

43- വയസുകാരിയായ നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന കാര്യം ആരാധകര്‍ക്ക് അറിയുന്നതാണ്. എന്നാല്‍ വിവാഹം കഴിക്കാത്തതെന്താണ് എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് നന്ദിനി. പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിൻവലിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി.

വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങള്‍ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപ്പറ്റി ചോദിക്കാറില്ല. ഞാൻ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. തനിച്ചുള്ള ജീവിതത്തെയും ഞാൻ കൂളായി തന്നെയാണ് എടുത്തിരിക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ തയ്യാറാണ്. തനിച്ച്‌ ജീവിക്കുന്നതും നല്ല രസമുള്ള കാര്യമാണ്

‘എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. ആ വേദനയോട് ഞാൻ ഇപ്പോള്‍ യോജിച്ചു തുടങ്ങിയിരിക്കുന്നു. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു.

കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടായിരുന്നു. അക്കാലത്തൊക്കെ വിവാഹം കഴിഞ്ഞാല്‍ സിനിമയില്‍ നില്‍ക്കുക കുറച്ച്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്. അഭിനയം എന്റെ പാഷനായിരുന്നു. അങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരുന്നപ്പോല്‍ കാമുകന് പ്രായം കൂടി വന്നു.

കാത്തിരിക്കാൻ പിന്നെ പറ്റില്ലെന്ന അവസ്ഥ വന്നു. അതുകൊണ്ടായിരുന്നു പിരിയാം എന്ന തീരുമാനം എടുത്തത്. അല്ലെങ്കില്‍ താൻ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു’ എന്നായിരുന്നു നന്ദിനിയുടെ വാക്കുകള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments