മുണ്ടക്കയത്ത് പ്രായപൂർത്തിയാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക ചുവയോടുകൂടി സംസാരം; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് റാന്നി സ്വദേശി

Spread the love

മുണ്ടക്കയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത് കാലായിൽ വീട്ടിൽ ശശി (54) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിലെത്തിയ ഇയാൾ വഴിയില്‍ വെച്ച് കടയിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാത്ത പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു നിർത്തി, പെൺകുട്ടിയോട് ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.