play-sharp-fill
അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ റൈറ്റ് കാര്‍ഡ് : താലൂക്ക്തല ഉദ്ഘാടനം  പഴയസെമിനാരി 101-ാം നമ്പര്‍ കടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ റൈറ്റ് കാര്‍ഡ് : താലൂക്ക്തല ഉദ്ഘാടനം പഴയസെമിനാരി 101-ാം നമ്പര്‍ കടയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

സ്വന്തം ലേഖകന്‍
കോട്ടയം: അതിഥി തൊഴിലാളികള്‍ക്കുള്ള റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം കോട്ടയം ജില്ലയില്‍ ആരംഭിച്ചു. കോട്ടയം താലൂക്ക്തല ഉദ്ഘാടനം ചുങ്കം പഴയസെമിനാരി 101-ാം നമ്പര്‍ ദിന്‍കറിന്റെ റേഷന്‍ കടയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, വിവിധ രാഷ്ടീയ നേതാക്കളായ ജോസഫ് ജോര്‍ജി, രൂപേഷ് പെരുമ്പള്ളിപറമ്പില്‍, ബിജു പാറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. 12 അതിഥി തൊഴിലാളികള്‍ക്കാണ് ഇവിടെ റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം ചെയ്തത്.
നേരത്തേ നടത്തിയ ക്യാമ്പിന്റെ അടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് ഉടമകളെ തെരഞ്ഞെടുക്കുന്നത്. റേഷന്‍ റൈറ്റ് കാര്‍ഡ് ലഭിക്കുന്നതിന് അതിഥി തൊഴിലാളികള്‍ അവരുടെ ആധാര്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി. ഇവര്‍ക്ക് ഇവിടെ റേഷന്‍ അനുവദിക്കുമ്പോള്‍ അവരുടെ സ്വദേശത്തുള്ള റേഷന്‍ വിഹിതം കുറയും. ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും റേഷന്‍ റൈറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്ന് അധകൃതര്‍ അറിയിച്ചു.