video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി തിരി കത്തിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍; വിട്ട് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി തിരി കത്തിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍; വിട്ട് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍

Spread the love

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോട്ടയത്തെ എ ഗ്രൂപ്പിലെ ഭിന്നത കൂടുതല്‍ പ്രകടമാകുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിട്ടുനിന്നു. സ്വന്തം പക്ഷത്തു നിന്ന് വിജയിച്ച ജില്ലാ സംസ്ഥാന ഭാരവാഹികളുമായി ഇരുവരും ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രത്യേകം പ്രാര്‍ഥന നടത്തി.

ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം രണ്ടായി പിളര്‍ന്ന കോട്ടയത്തെ എ ഗ്രൂപ്പില്‍ തിരുവഞ്ചൂരിനും ചാണ്ടി ഉമ്മനും ഒപ്പം നില്‍ക്കുന്ന വിഭാഗമാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. കെസി വേണുഗോപാല്‍ പക്ഷവുമായി ചേര്‍ന്നായിരുന്നു ഇവരുടെ മല്‍സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം പക്ഷത്തു നിന്ന് ജയിച്ച ഭാരവാഹികള്‍ക്ക് ഒപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനുമാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ ആദ്യം പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. ജയിക്കണമെന്ന് ഉമ്മൻചാണ്ടി ആഗ്രഹിച്ച യുവാക്കളാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന് കൂടി ചാണ്ടി ഉമ്മൻ പറഞ്ഞു.