Thursday, April 23, 2026

കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം. വൈകിട്ട് ഏഴ് മണിക്കായിരുന്നു അപകടം. കോട്ടയം ഞാലിയാകുഴി റൂട്ടിൽ സർവ്വീസ് നടത്തുന്ന തോംസൺ ബസ്സും ഹോണ്ട അമ്മെസ് കാറുമാണ് അപകടത്തിൽപ്പെട്ടത്.

ലോ ഗോസ് ജംഗ്ഷനിൽ നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വന്ന കാർ അശ്രദ്ധമായി യൂറ്റേൺ എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പാമ്പാടിക്കാരൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് അല്പനേരം ശാസ്ത്രി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി ആർക്കും സാരമായ പരുക്കില്ലെന്നാണ് പ്രാഥമിക വിവരം