
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം. വള്ളത്തിൽ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം നാല് മണിക്കൂറിനുള്ളിലെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തി.
അയ്മനം കരീമഠത്തിലാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സർവീസ് ബോട്ട്. ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വച്ച് രാവിലെ 8 30 ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചൂർ സെൻറ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വര വല്യച്ചൻ ഒപ്പം സ്കൂളിലേക്ക് പോകാനായി വള്ളത്തിൽ വരുന്നതിനിടയിൽ ജലഗതാഗതകുപ്പിന്റെ യാത്രാബോട്ട് വള്ളത്തിൽ ഇടിക്കുകയായിരുന്നു.
വിദ്യാർഥിനിക്കായി പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.



