video
play-sharp-fill

കോട്ടയത്തിന്റെ ജനകീയ ഡോക്ടർ വിടവാങ്ങി ; ഡോക്ടർ പി ആർ കുമാർ നിര്യാതനായി

കോട്ടയത്തിന്റെ ജനകീയ ഡോക്ടർ വിടവാങ്ങി ; ഡോക്ടർ പി ആർ കുമാർ നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കോട്ടയത്തിന്റെ ജനകീയ ഡോക്ടർ വിടവാങ്ങി. പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്ററിലെ ഡോക്ടറുമായ ഡോക്ടർ പി.ആർ കുമാർ (64) അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് ഡോക്ടറുടേത്.

സോഷ്യൽ സർവീസ് ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006,
എൻ എസ് എസ് ട്രസ്റ്റ്‌ സോഷ്യൽ സർവീസ് അവാർഡ് – 2008, ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് – 2009 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ വള്ളം ക്യാപ്റ്റനായിരുന്നു.

ഭാര്യ ഡോക്ടർ രാധ.
മക്കൾ: ഡോക്ടർ രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനീയർ).