പുനസംഘടനയിലുള്ള തർക്കങ്ങൾക്ക് പുറമേ ചില പ്രദേശിക വിഷയങ്ങളിലും  തർക്കം ; കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ പോർവിളിയും കൈയ്യാങ്കളിയും. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരുടെ പുനസംഘടന അടക്കമുള്ള വിഷയങ്ങൾ കാരണമാണ് തർക്കമുണ്ടായത്. തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നു.

ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. സംസ്ഥാന വ്യാപകമായി യുഡിഎഫ് മണ്ഡലം തലത്തിൽ പദയാത്രകൾ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലും പദയാത്ര നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ കരുനാഗപ്പള്ളിയിലെ ആലുങ്കലിൽ നടത്താനിരുന്ന പദയാത്ര സ്വീകരണത്തിന് മുൻപാണ് കരുനാഗപ്പള്ളി ടൗൺ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരുടെ പുനസംഘടനയിലുള്ള തർക്കങ്ങൾക്ക് പുറമേ ചില പ്രദേശിക വിഷയങ്ങളിലുള്ള തർക്കങ്ങളും  കൈയ്യാങ്കളിക്ക് കാരണമായി. തർക്കത്തിനിടയിൽ ജാതീയമായ പരാമർശങ്ങളടക്കം പ്രവർത്തകർ തമ്മിലുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

നേരത്തെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌മാരുടെ പുനസംഘടനയിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലുൾപ്പടെ പലയിടത്തും തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കൊല്ലം ജില്ലയിലെ 136 മണ്ഡലങ്ങളിൽ 133 മണ്ഡലങ്ങളിലേക്കുള്ള പ്രസിഡന്റുമാരെ ഇന്നലെ കെപിസിസി പ്രഖ്യാപിച്ചിരുന്നു.

അതിന് പിന്നാലെ ജില്ലയിലെ പരമ്പരാഗതമായ എ,ഐ ഗ്രുപ്പ് നേതാക്കൾ കെപിസിസി-ക്ക് പരാതി കൈമാറിയിരുന്നു. ഏകപക്ഷീയമായാണ് മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത് എന്നായിരുന്നു ഇവരുടെ പരാതി. കൊടിക്കുന്നിൽ സുരേഷും കെസി വേണുഗോപാലും ഉൾപ്പടെയുള്ളവർ മണ്ഡലം കമ്മിറ്റികൾ പിടിച്ചെടുക്കുന്നെന്നും ഇവർ പരാതിയിൽ ഉന്നയിക്കുന്നു.