നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിനരികെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്. ഒന്നാം നിലയുടെ മുകളില്‍ നിന്നുമാണ് വിപിന്‍ താഴേക്ക് വീണത്.

തൊട്ടടുത്ത് ഉണ്ടായിരുന്ന മതിലില്‍ തല ഇടിച്ച് വീണതിനാലാണ് നില ഗുരുതരമായാത്. ഉടൻ തന്നേ വിപിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതേദഹം ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group