ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 14ാം സ്വര്‍ണം ; അത്‌ലറ്റിക്‌സില്‍ വീണ്ടും സുവര്‍ണത്തിളക്കം; 5000 മീറ്ററില്‍ പരുള്‍ ചൗധരിക്ക് സ്വര്‍ണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 14ാം സ്വര്‍ണം. അത്‌ലറ്റിക്‌സിലെ മൂന്നാം സ്വര്‍ണത്തോടെയാണ് ഇന്ത്യയുടെ നേട്ടം 14ല്‍ എത്തിയത്. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരി സ്വര്‍ണം സ്വന്തമാക്കി.

നേരത്തെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ താരം വെള്ളി നേടിയിരുന്നു. പിന്നാലെയാണ് 5000ത്തിലെ സുവര്‍ണ നേട്ടം. 15.14.75 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ മെഡല്‍ നേട്ടം 64ല്‍ എത്തി. 14 സ്വര്‍ണം, 24 വെള്ളി, 26 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group