video
play-sharp-fill

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളിലും തീരപ്രദേശത്തുള്ളവർക്കും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളിലും തീരപ്രദേശത്തുള്ളവർക്കും മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുകയാണ്.

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടാണ്.

അറബിക്കടലിലെ ന്യൂനര്‍ദം തീവ്രന്യൂനമര്‍ദമായി മാറുകയാണ്. അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയോര മേഖലകളിലും തീരപ്രദേശത്തുമുള്ളവര്‍‌ ജാഗ്ര‌ത തുടരണം. മത്സ്യത്തൊഴിലാളികള്‍ കടലിലേയ്‌ക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴയിലടക്കം ഇന്ന് ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. പല ജില്ലകളിലും വെള്ളക്കെട്ട് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കുട്ടനാട്ടിലെ രണ്ടാംകൃഷി വിളവെടുപ്പിനെ മഴ ബാധിച്ചിട്ടുണ്ട്. പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലും വെള്ളയമ്ബലം, കോവളം ബൈപാസ്, കിഴക്കേക്കോട്ട, മണക്കാട് എന്നിവിടങ്ങളിലും വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. പലയിടങ്ങളിലും ഇത് വലിയ ഗതാഗത കുരുക്കിന് കാരണമായി. കുഞ്ചാലുംമൂട് പ്രദേശത്ത് വീട്ടില്‍ വെള്ളം കയറി.

പാങ്ങോട് ചിത്രാനഗര്‍, പ്ലാമൂട്, ആയുര്‍വേദ കോളജിന് സമീപം എന്നിവിടങ്ങളില്‍ മഴയെത്തുടര്‍ന്ന് മരം വീണു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി മരം മുറിച്ചു മാറ്റി.