
തിരുവോണം ബംപര്‍ അടിച്ചത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനെന്ന് പരാതി ; കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്ക്കാന് പാടില്ല എന്നത് നിയമം ; സമ്മാനം നല്‍കരുത്, തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും പരാതിക്കാരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത് തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്ന് പരാതി. ബിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ ഡി. അന്‍പുറോസ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്ക്കാന് പാടില്ലെന്നാണ് നിയമം. എന്നാൽ ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മീഷന് വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റില്‍ ഉള്‍പ്പെട്ടതാണെന്നും അതിനാല്‍ സമ്മാനം നല്‍കരുതെന്നും തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും അന്‍പുറോസ് പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും അന്‍പുറോസ് പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടില്‍ നിന്നുള്ള നടരാജനും സുഹൃത്തുക്കള്‍ക്കുമാണ് ഇത്തവണത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം അടിച്ചത്. കോഴിക്കോട് ബാവ ഏജന്‍സി പാലക്കാട് വാളയാറിൽ വിറ്റ TE 230662 ടിക്കറ്റിനാണ് സമ്മാനമടിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.