video
play-sharp-fill

സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കും; പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും ; അതിദാരിദ്ര്യ നിര്‍മാര്‍ജനം പ്രധാന ചര്‍ച്ചാ വിഷയം : മുഖ്യമന്ത്രി

സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മേഖലാ യോഗങ്ങള്‍ സംഘടിപ്പിക്കും; പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും ; അതിദാരിദ്ര്യ നിര്‍മാര്‍ജനം പ്രധാന ചര്‍ച്ചാ വിഷയം : മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലാ യോഗങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുക. നാല് മേഖലാ യോഗങ്ങളാണ് നടത്തുക. മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങള്‍ നടക്കും. യോഗങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിദാരിദ്ര്യ നിര്‍മാര്‍ജനമാകും മേഖലാ യോഗങ്ങളിലെ പ്രധാന ചര്‍ച്ച. ജില്ലകള്‍ തോറുമുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കും. വികസന പദ്ധതികള്‍ അവലോകനം ചെയ്യുമെന്നും തടസ്സപ്പെട്ട വികസനം സംബന്ധിച്ചും കൂടിയാലോചനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാത, മാലിന്യമുക്ത കേരളം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയും ചര്‍ച്ച ചെയ്യും. അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്ന മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് വേഗത്തിലാക്കുമെന്നും ഇവിടെ മണല്‍നീക്കം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. .

മാലിന്യ സംസ്‌കരണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഉറവിട മാലിന്യ വേര്‍തിരിവിലും അജൈവ മാലിന്യ ശേഖരണത്തിലും മുന്നേറ്റമുണ്ടെന്നും മുഹ്യമന്ത്രി കൂട്ടിച്ചേർത്തു.