
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുറത്തുവെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച യുവാവ് പിടിയില്‍. പള്ളിത്തുറ തിരുഹൃദയ ലെയിനില്‍ പുതുവല്‍ പുരയിടത്തില്‍ ഡാനി റെച്ചന്സിനെയാണ് (31) അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷിനെയാണ് കുത്തുപരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 11.30ന് കേസിനാസ്പദമായ സംഭവം നടന്നത്.
ഡാനിയെ സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാല്‍ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതില്‍ പ്രകോപിതനായ ഡാനി സന്തോഷിന്റെ വീട്ടിലെത്തി ബഹളംവയ്ക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കറ്റ സന്തോഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത തുമ്പ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ് പോലീസ് പറഞ്ഞു.








