play-sharp-fill
ആശ്രയയിൽ 152 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി ; കിറ്റ് വിതരണം കോട്ടയം ജില്ല കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു

ആശ്രയയിൽ 152 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി ; കിറ്റ് വിതരണം കോട്ടയം ജില്ല കളക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 152 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ല കളക്ടർ വി. വിഘ്നേശ്വരി കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളജ് നെഫ്രോ വിഭാഗം അസീഷ്ണൽ പ്രൊഫസർ ഡോ.സെബാസ്റ്റ്യൻ അബ്രാഹാം, ജോസഫ് കുര്യൻ, ഷുബി ജോൺ, ബബിത ജോസഫ്, ബബിൻ ജോസഫ്, എം.സി. ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ, ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാ മാസവും ഡയലിസിസ് കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകുന്ന എല്ലാവർക്കും ചടങ്ങിൽ നന്ദി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group