കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബാങ്ക് അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു ; ക്രൈം ബ്രാഞ്ചും ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടന്റ് സി കെ ജില്‍സിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നേരത്തെ ക്രൈം ബ്രാഞ്ചും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന എ സി മൊയ്തീന്‍ എംഎല്‍എയുടെ അടുത്ത സുഹൃത്താണ് പി ആര്‍ അരവിന്ദാക്ഷന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് അരവിന്ദാക്ഷന്‍ പറഞ്ഞിരുന്നു. ഇപി ജയരാജന്റെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് അരവിന്ദാക്ഷന്‍ ആരോപിച്ചത്. അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിച്ചുവെന്നും അറിയുന്ന എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിരുന്നു.