സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു; ആത്മാര്‍ഥതയോടെയാണ് നോക്കിയത് ; ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം ; ഗോവയില്‍ സുഖവാസത്തിന് പോയതല്ല’, ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ ജി ജോര്‍ജിന്റെ ഭാര്യ
സ്വന്തം ലേഖകൻ
മലയാളത്തിന്റെ സുവർണ്ണ കലാകാരൻ കെ ജി ജോർജിന്റെ ഭാര്യക്കെതിരായ ആരോപണത്തിൽ മറുപടി. താൻ ഗോവയിൽ സുഖവാസത്തിനു പോയതല്ലെന്നും മകന്റെ കൂടെ പോയതന്നെനും വിശദമാക്കുകയാണ് സെൽമ. കെ ജി ജോർജിന് സ്‌ട്രോക് ഉണ്ടായി തളർന്നതിനാൽ ഒറ്റക്ക് നോക്കാൻ കഴിയാത്ത കൊണ്ട് വയോജന കേന്ദ്രത്തിൽ ആക്കുകയായിരുന്നുവെന്നും സെൽമ പറഞ്ഞു.
ഇവിടെ ഫിസിയോ തെറാപ്പിയും ഡോക്ടർമാരും തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ജോർജ് ഒരു നല്ല സിനിമാക്കാരൻ മാത്രമല്ല ഒരു നല്ല ഭർത്താവ് കൂടി ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. മകൾ ദോഹയിലും മകൻ ഗോവയിലുമായതിനാൽ ഇവിടെ ഒറ്റക്ക് നില്ക്കാൻ കഴിയാത്തത്കൊണ്ട് മകന്റെ കൂടെ പോവുകയായിരുന്നു. ജോർജിനെ നോക്കിയത് വളരെ ആത്മാർഥമായി. ആളുകൾ എന്തും പറയട്ടെ ബോധിപ്പിക്കാനുള്ളത് ദൈവത്തെ മാത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെല്‍മയുടെ വാക്കുകള്‍
മകൻ ഗോവയിലാണ്. മകള്‍ ദോഹയിലും. അതുകൊണ്ടാണ് ഞാൻ ഗോവയിലേക്ക് പോയത്. ഇത്രയും നല്ലതായിട്ട് ഞാനും മക്കളും തനറെ ഭര്‍ത്താവിനെ നോക്കിയത്. സിഗ്‍നേച്ചര്‍ എന്ന സ്ഥാപനത്തില്‍ തങ്ങള്‍ ഭര്‍ത്താവിനെ താമസിച്ചിപ്പചത് അവിടെ ഡോക്ടര്‍മാരും നഴ്‍സുമാരും ഫിസിയോ തെറാപ്പി എക്സര്‍സൈസ് ചെയ്യാനുള്ള സ്ഥലമൊക്കെയുള്ളതുകൊണ്ടാണ്.
കൊള്ളാവുന്ന സ്ഥലമായതുകൊണ്ടാണ് അങ്ങോട്ടേയ്‍ക്ക് മാറ്റിയത്. ഞങ്ങള്‍ വയോജക സ്ഥലത്താക്കിയെന്ന് മനുഷ്യര്‍ പറയുന്നുണ്ട് ഇപ്പോള്‍. സിനിമാ മേഖലയില്‍ ഫെഫ്‍കെ അടക്കമുള്ളവരോട് ചോദിച്ചാല്‍ മതി ഞങ്ങള്‍ എങ്ങനെയാണ് നോക്കിയത് എന്ന്. പിന്നെ ഞങ്ങള്‍ക്ക് ജീവിക്കേണ്ടേ?,
പുള്ളിയെ ഒറ്റയ്‍ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത് പലരോടും. എനിക്ക് ഇവിടെ ഒറ്റയ്‍ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്‍ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്‍ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്‍ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്‍നേച്ചറില്‍ ഞാൻ താമസിപ്പിച്ചത്. അവര്‍ നല്ലതായിട്ടാണ് നോക്കിക്കൊണ്ടിരുന്നതും. നമുക്ക് ഒരു പ്രശ്‍നവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണം കൊടുത്തയക്കുമായിരുന്നു.
ജോര്‍ജേട്ടൻ ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ കാശുണ്ടാക്കിയില്ല. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങള്‍ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ്. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ദൈവത്തെയാണ് ബോധിപ്പിക്കേണ്ടത്. സിനിമാക്കാരൻ മാത്രമല്ല നല്ലൊരു ഭര്‍ത്താവുമായിരുന്നു. ഞാൻ ആത്മാര്‍ഥതയോടെയാണ് നോക്കിയത്. ഞാൻ സുഖവാസത്തിനല്ല ഗോവയില്‍ പോയത്. എന്നെ നോക്കാൻ ആരുമില്ല ഇവിടെ. അതുകൊണ്ടാണ് മകന്റെ അടുത്തേയ്‍ക്ക് പോയത്.