video
play-sharp-fill

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; പതിനെട്ട് കിലോ കഞ്ചാവ് പിടികൂടി; കുമാരനെല്ലൂരിലെ കഞ്ചാവ് കച്ചവടക്കാരന്റെ വീടിന് കാവൽ നിന്നത് പതിനഞ്ചോളം നായ്ക്കൾ ; പൊലീസ് റെയ്ഡ് നടത്തിയത്  അതിസാഹസികമായി

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; പതിനെട്ട് കിലോ കഞ്ചാവ് പിടികൂടി; കുമാരനെല്ലൂരിലെ കഞ്ചാവ് കച്ചവടക്കാരന്റെ വീടിന് കാവൽ നിന്നത് പതിനഞ്ചോളം നായ്ക്കൾ ; പൊലീസ് റെയ്ഡ് നടത്തിയത് അതിസാഹസികമായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുമാരനെല്ലൂരിന് സമീപം കുടമാളൂർ വെള്ളിയാനിയിൽ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് കോട്ടയം നർക്കോട്ടിക് വിഭാഗം പിടികൂടി.

പാറമ്പുഴ സ്വദേശി റോബിൻ ജോർജ്ജ് എന്നയാളുടെ കുടമാളൂരുള്ള വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. നായ വളർത്തലിന്റെയും ഫാമിന്റെയും മറവിലാണ് ഇവിടെ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിനെ കണ്ടതോടെ റോബിൻ ജോർജ് ഇറങ്ങിയോടി. പതിനഞ്ചോളം നായകളാണ് ഇവിടെ കാവൽ നിന്നിരുന്നത്. പ്രദേശവാസികളായി യാതൊരുവിധ സമ്പർക്കവും പുലർത്താതിരുന്ന ഇയാൾ നാട്ടുകാരെ ഈ പ്രദേശത്തേക്ക് അടുപ്പിച്ചിരുന്നുമില്ല.

നായ വിൽപ്പന കൂടാതെ യുവാവിന് നായയെ പരിശീലിപ്പിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ മറ്റ് ആരുടെയെങ്കിലും സഹായം യുവാവ് തേടിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

ഇന്നലെ രാത്രി അന്വഷണ സംഘം എത്തിയതിന് പിന്നാലെ യുവാവ് ഇവിടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് പോലീസ് ഡോഗ് സക്വാഡിനെ എത്തിച്ചാണ് യുവാവ് വിൽപ്പനയ്ക്കെത്തിച്ച നായകളുടെ ബഹളം അവസാനിപ്പിച്ചത്.

ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള നർക്കോട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരാണ് അതിസാഹസികമായി റെയ്ഡ് നടത്തിയത്